പി.ടി.എ. റഹീം

   കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും പതിമൂന്നാം കേരള നിയമസഭയിൽ കുന്നമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയുമാണ്‌ പി.ടി.എ. റഹീം. നാഷണൽ സെക്യുലർ കോൺഫറൻസ് എന്ന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന പ്രസിഡണ്ടുമാണ് .കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ 1949 മാർച്ച്‌ 8ന് ഇസ്മായിൽ കുട്ടിയുടെയും ഐശയുടെയും മകനായി ജനനം. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് ബി.കോംമിൽ ബിരുദവും കോഴിക്കോട് ഗവർമെന്റ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി.
   മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷനിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പ്രവേശനം. പിന്നീട് ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായി. 1988-93 , 1998-2006 കാലഘട്ടങ്ങളിൽ കൊടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും സേവനമനുഷ്ടിച്ചു. 2000ത്തോടെ മുസ്ലീം ലീഗ് വിടുകയും മുസ്ലീം ലീഗ് (R) രൂപീകരിക്കുകയും ചെയ്തു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം എൽ.ഡി.എഫിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2011ൽ അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ നാഷണൽ സെക്കുലർ കോൺഫറൻസ് എന്ന പുതിയ പാർട്ടി രൂപീകരിച്ചു.

കൂടുതല്‍ വായിക്കുക

പ്രവര്‍ത്തനങ്ങള്‍

എം എല്‍ എയുടെ മേല്‍നോട്ടത്തില്‍ നടത്തി വരുന്ന വിവദ വികസന പ്രവര്‍ത്തനങ്ങളുടെയും മറ്റു പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍

Image

അനുമോദിക്കൽ ചടങ്ങ്

ഡിവൈഎഫ്ഐ പതിമംഗലം യൂണിറ്റ് സംഘടിപ്പിച്ച എസ്എൽസി , പ്ളസ്ടൂ വിജയികളെ അനുമോദിക്കൽ ചടങ്ങ് .

read More
Image

ലോക പരിസ്ഥിതി ദിനം.

നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓർമിപ്പിച്ചു കൊണ്ട് ഇന്ന് ലോക പരിസ്ഥിതി ദിനം. വൃക്ഷങ്ങള് ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്റെ കടന്നുകയറ്റങ്ങള് കൊണ്ടാണെന്നത് ഒരിക്കൽക്കൂടി ലോകത്തെ ഓര്മ്മപ്പെടുത്തുകയാണ് ഇന്ന് . പരിസ്ഥിതി ദിന ക്യാമ്പയിൻ ഡിവൈഎഫ്ഐ കുന്ദമംഗലം ബ്ലോക്ക് തല ഉദ്‌ഘാടനം ചാത്തമംഗലത്ത് വെച്ച് നിർവ്വഹിച്ചപ്പോൾ .

read More
Image

നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന്‍

ഹൃദ്രോഗ ചികില്‍സാ രംഗത്ത് സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന ചൂഷണം തടയുന്നതിനും വിലനിയന്ത്രണ നിയമപ്രകാരമുള്ള പട്ടിക ഒന്നില്‍ പുതുതായി ഉള്‍പ്പെടുത്തിയ കൊറോണറി സ്റ്റെന്റുകളുടെ വിലയിലുണ്ടായ കുറവ് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയില്‍ ഞാൻ ഉന്നയിച്ച സബ്മിഷനും ആയതിന് ആരോഗ്യവകുപ്പ് മന്ത്രി നല്‍കിയ മറുപടി.

read More
Image

മികച്ച നടിക്കുള്ള അവാര്‍ഡു ദാനം

ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിയായ സുരഭി ലക്ഷ്മിക്ക് അഭിനന്ദങ്ങൾ

read More
Image

ഇഫ്താർ മീറ്റും അവാര്‍ഡു ദാനവും

NSC ഇഫ്താർ മീറ്റും മികച്ച തദ്ദേശ ഭരണാധികാരിക്കുള്ള അവാർഡിന് അർഹനായ പൂനല്ലൂര് മുൻസിപ്പൽ ചെയർമാൻ ശ്രീ എം.എ രാജഗോപാലിൻ പുരസ്കാര സമർപ്പണം ബഹു കേരള തുറമുഖ വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ അവർകൾ നിർവഹിച്ചു . ജോർജ്ജ് എം തോമസ് എം.എൽ.എ. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.എം.പി. സംസ്ഥാന സെക്രട്ടറി കെ.ആർ.അരവിന്ദാക്ഷൻ, മാധ്യമ പ്രതിഭ സുരേന്ദ്രബാബു തുടങ്ങി ഒട്ടനവധി പേർ പങ്കെടുത്തു

read More

പുതിയ അറിയിപ്പുകള്‍

പുതിയ അറിയിപ്പുകളും വിവരങ്ങളും എവിടെ നിന്നും വായിക്കാം

ഉപഭോക്തൃ തർക്കപരിഹാര. ഫോറം ഓഫീസ് ഉത്ഘാടനം

മന്ത്രിക്ക് അടിയന്തിര കാബിനറ്റ് യോഗത്തിൽ സംബന്ധിക്കേണ്ടതിനാൽ മാറ്റി വെച്ചിരുന്ന ജില്ലാ ഉപഭോക്തൃ തർക്കപരിഹാര. ഫോറം ഓഫീസ് നാളെ (ചൊവ്വാഴ്ച) ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ ഉത്ഘാടനം ചെയ്യുകയാണ്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ അസൌകര്യങ്ങളുടെ നടുവിൽ വീർമുട്ടിയിരുന്ന ഈ ഓഫീസ് വിശാലമായ സൌകര്യങ്ങളോടെയാണ് കുന്ദമംഗലത്ത് പ്രവർത്തനമാരംഭിക്കുന്നത്. കോടതിമുറി ഉൾപ്പടെ എട്ട് വലിയ റൂമുകളും കുടിവെളളത്തിന് കുഴൽകിണറും പാർക്കിംഗ് സൌകര്യവും ഉൾപ്പെടുത്തി 13 സെന്റ് സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിന്റെ പ്രവർത്തി ഏറ്റെടുത്തത് പൊതുമരാമത്ത് വകുപ്പായിരുന്നു. കെട്ടിടത്തിന്റെ ആകെ വിസ്തൃതി 6,124 സ്ക്വയർ ഫീറ്റാണ്. 71 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ പ്രവർത്തി 2016 സെപ്തംബർ മാസത്തിൽ പൂർത്തീകരിച്ച് വകുപ്പിന് കൈമാറിയിരുന്നു. കുന്ദമംഗലത്തേക്ക് ഓഫീസ് മാറ്റുന്നത് തടസപ്പെടുത്താൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമമുണ്ടായെങ്കിലും ആയത് അവഗണിച്ചുകൊണ്ട് ഓഫീസ് മാറ്റാൻ എൽ.ഡി.എഫ് സർക്കാർ പ്രത്യേകാനുമതി നൽകുയായിരുന്നു. ഇക്കാര്യത്തിൽ ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ കാണിച്ച താൽപര്യം നന്ദിയോടെ പ്രത്യേകമായി ഓർക്കുകയാണ്. ഓഫീസ് മാറ്റത്തിന് വേണ്ട ചെലവുകൾക്കുളള തുക അനുവദിക്കുന്നതിലും അദ്ദേഹത്തിന്റെ നിർദ്ദേശം തുണയായി. എൽ.ഡി.എഫ് സർക്കാറിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ഈ ശുഭവേളയിൽ ഒരു സുപ്രധാന സ്ഥാപനം കുന്ദമംഗലത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിൽ അതിയായ ആഹ്ലാദമുണ്ട്. കേരളത്തിലെ ഏക സബ് താലൂക്ക് ആസ്ഥാനമായ കുന്ദമംഗലത്ത് സ്ഥാപിക്കുന്ന ഈ ഓഫീസിന്റെ കെട്ടിട നിർമ്മാണം നടന്നുവരുന്നതിനിടയിലുണ്ടായ തടസങ്ങൾ നീക്കുന്നതിലും ഇടക്ക് മുടങ്ങികിടന്നിരുന്ന പ്രവർത്തി പുനരാരംഭിക്കുന്നതിലും താൽപര്യത്തോടെ ഒപ്പം നിന്ന രാഷ്ട്രീയ നേതൃത്വത്തോടും ഉദ്യോഗസ്ഥരോടുമുളള നന്ദി രേഖപ്പെടുത്താൻ ഈ അവസരം വിനിയോഗിക്കുന്നു. ഒപ്പം, വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ നിർവഹിക്കുന്ന ഉദ്ഘാടനപരിപാടിയിലേക്ക് ഏവരുടേയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.

read More


സേവനങ്ങള്‍

എം എല്‍ എയുടെ നേത്ര്‍ത്ഥത്തില്‍ നടത്തി വരുന്ന്നതായ വിവിധ സേവനങ്ങുടെ വിവരങ്ങള്‍ എവിടെ നിന്നും വായിക്കാം


കാരുണ്യ പ്രവര്‍ത്തനങ്ങള്‍

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കുന്നമംഗലം മണ്ഡലം പ്രശംസനീയമായ വിധം മുന്നേറ്റം കൈവരിച്ചിട്ടുണ്ട്

ആംബുലന്‍സ് സേവനം

മണ്ഡലത്തിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് വളരെ മുന്തൂകം കൊടുക്കുന്ന സര്‍ക്കാര്‍ ആംബുലന്‍സ് സേവനം എര്പെടുതിയിട്ടുണ്ട്

പൊതു പ്രവൃത്തികള്‍

വിവിത ഇനം പൊതു പ്രവര്‍ത്തികള്‍ ജനങ്ങള്‍ക് ഉപകാരമാവും വിധം മണ്ഡലത്തിന്റെ വിവിദ പ്രദേശത് നടത്തി വരുന്നുണ്ട്

ധന സഹായങ്ങള്‍

സര്‍കാരിന്റെ വിവധ ധന സഹായങ്ങള്‍ അര്‍ഹാരായവരിലെക് എത്തിക്കാന്‍ കയിയുന്നത് എടുത്ത് പറയേണ്ട നേട്ടം തന്നെയാണ്

അടിയന്തിര സഹായങ്ങള്‍

പ്രക്രതി ക്ഷോഭം അടക്കമുള്ള അടിയന്തിരഘട്ടങ്ങളില്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഈ സര്കാരിനു കയിയുന്നുണ്ട്

സാമൂഹിക സേവനങ്ങള്‍

സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിനായി വിവധ തരാം സാമൂഹിക സേവനങ്ങളാണ് നടത്തി വരുന്നത്കാഴ്ചപ്പാടുകള്‍

യു.ഡി.എഫ് മദ്യനയം എല്‍.ഡി.എഫ് തുടരുന്നത് ഭൂഷണമല്ല :

യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം എല്‍.ഡി.എഫ് തുടരുന്നത് ഭൂഷണമല്ല : കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരുന്നത് ഭൂഷണമല്ല. നിലവിലുണ്ടായിരുന്ന ബാറുകളെല്ലാം ബീര്‍ വൈന്‍ പാര്‍ലറുകളാക്കുകയും ബീറും വൈനും മദ്യമല്ലെന്ന നിലപാട് സ്വീകരിക്കുകയുമാണ് യു.ഡി.എഫ് ചെയ്തത്. പൊതുസമൂഹം തിരസ്കരിച്ച ഈ നയം തുടരുന്നത് ഉചിതമല്ല.

See more

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ്

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് ഇത്തവണ കോഴിക്കോടിന് നഷ്ടമായത് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതിരുന്നതുകൊണ്ടാണ്. കോഴിക്കോടിനേക്കാള്‍ ചെറിയ വിമാനത്താവളങ്ങള്‍ ഉള്ളയിടങ്ങളില്‍ എംബാര്‍ക്കേഷന്‍ പോയന്റ് അനുവദിച്ചിട്ടുണ്ട്. ഹജ്ജ് ഒരുക്കങ്ങള്‍ സംബന്ധിച്ച്ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ കോഴിക്കോടിന്റെ ആവശ്യം മുന്നോട്ടുവെക്കപ്പെട്ടില്ല. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അസുഖമായി കിടന്നതുകാരണം യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പങ്കെടുത്ത മെമ്പര്‍മാര്‍ പ്രശ്നം ഉന്നയിക്കുകയും ചെയ്തില്ല. യാതൊരു എതിര്‍പ്പുമില്ലാതെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി കോഴിക്കോടിനെ ഒഴിവാക്കിയത്. പുതിയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുക്കപ്പെട്ടശേഷം ഇതുസംബന്ധിച്ച യോഗം വിളിച്ചുകൂട്ടിയപ്പോഴാണ് ചില തല്‍പ്പരകക്ഷികള്‍ സമരവുമായി മുമ്പോട്ടുവന്നത്.

See more


അഭിപ്രായങ്ങള്‍/പരാതികള്‍

വികസന നിര്‍ദേശങ്ങള്‍,പരാതികള്‍, അഭിപ്രായങ്ങള്‍ എന്നിവ എവിടെ ചേര്‍ക്കാം

പരാതികള്‍

അഭിപ്രായങ്ങള്‍

നിര്‍ദേശങ്ങള്‍