ജീവിതരേഖ

   കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും പതിമൂന്നാം കേരള നിയമസഭയിൽ കുന്നമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയുമാണ്‌ പി.ടി.എ. റഹീം. നാഷണൽ സെക്യുലർ കോൺഫറൻസ് എന്ന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന പ്രസിഡണ്ടുമാണ് .കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ 1949 മാർച്ച്‌ 8ന് ഇസ്മായിൽ കുട്ടിയുടെയും ഐശയുടെയും മകനായി ജനനം. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് ബി.കോംമിൽ ബിരുദവും കോഴിക്കോട് ഗവർമെന്റ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി.

രാഷ്ട്രീയ ജീവിതം

   മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷനിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പ്രവേശനം. പിന്നീട് ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായി. 1988-93 , 1998-2006 കാലഘട്ടങ്ങളിൽ കൊടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും സേവനമനുഷ്ടിച്ചു. 2000ത്തോടെ മുസ്ലീം ലീഗ് വിടുകയും മുസ്ലീം ലീഗ് (R) രൂപീകരിക്കുകയും ചെയ്തു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം എൽ.ഡി.എഫിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2011ൽ അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ നാഷണൽ സെക്കുലർ കോൺഫറൻസ് എന്ന പുതിയ പാർട്ടി രൂപീകരിച്ചു.

വഹിച്ച സ്ഥാനങ്ങൾ

എം.എൽ.എ, കുന്നമംഗലം നിയമസഭാ മണ്ഡലം (2011-), എം.എൽ.എ, കൊടുവള്ളി നിയമസഭാ മണ്ഡലം (2006-2011), പ്രസിഡണ്ട്‌, കൊടുവള്ളി ഗ്രാമ പഞ്ചായത്ത് (1988-1993, 1998-2006), വൈസ് പ്രസിഡണ്ട്‌, കൊടുവള്ളി ഗ്രാമ പഞ്ചായത്ത് (1993-1998), സംസ്ഥാന പ്രസിഡണ്ട്, നാഷണൽ സെക്കുലർ കോൺഫറൻസ് (NSC), ചെയർമാൻ, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഡയറക്റ്റർ, കേരള സംസ്ഥാന ടെക്സ്റ്റയിൽ കോർപറേഷൻ, ചെയർമാൻ, സി.എച്ച്. മുഹമ്മദ്കോയ ചാരിറ്റബിൾ ട്രസ്റ്റ്‌, തിരുവനതപുരം, എക്സിക്യൂട്ടീവ് അംഗം, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ്, പ്രസിഡണ്ട്‌, കൊടുവള്ളി സർവീസ് സഹകരണ ബാങ്ക്, അംഗം, ലീഗൽ സർവീസ് അതോറിറ്റി, ട്രഷറർ, ശംസുൽ ഉലമ റിയാലുസുദ്ധീൻ കോംപ്ലക്സ്, കൊടുവള്ളി, സെക്രട്ടറി, കൊടുവള്ളി മുസ്ലിം യത്തീംഖാന കമ്മിറ്റി, സെക്രട്ടറി, കൊടുവള്ളി മഹൽ ജമാഅത്ത് കമ്മിറ്റി, സെക്രട്ടറി, സിറാജുൽ ഹുദ അറബി കോളേജ്, കൊടുവള്ളി ,

തിരഞ്ഞെടുപ്പുഫലങ്ങൾ

വർഷം നിയമസഭാമണ്ഡലം വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ
2016 കുന്ദമംഗലം പി.ടി.എ. റഹീം - സ്വതന്ത്രൻ 77410 ടി. സിദ്ദിഖ് ഐ.എൻ.സി 66205
2011 കുന്ദമംഗലം പി.ടി.എ. റഹീം - സ്വതന്ത്രൻ 66169 യു.സി. രാമൻ മുസ്ലീംലീഗ് 62900
2006 കൊടുവള്ളി പി.ടി.എ. റഹീം - സ്വതന്ത്രൻ 65302 യു.സി. രാമൻ മുസ്ലീംലീഗ് 57796