അറിയിപ്പുകള്‍

പുതിയ വിവരങ്ങളും ഗോവെര്‍മെന്റ്റ് അറിയിപ്പുകളും എവിടെ വായിക്കാം

വൈദ്യുതി ഉപയോഗം കുറക്കാന്‍ !!!

വൈദ്യുതി ഉപയോഗം കുറയുന്നതു വഴി കേവലം പണം ലാഭിക്കാം എന്നതിനുപരിയായി വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനും ആഗോള താപനമെന്ന സാമൂഹ്യ വിപത്തിനെ ഫലപ്രദമായി ചെറുക്കുന്നതിനു വരെ ഊര്ജ്ജ സംരക്ഷണ പ്രവര്ത്തനങ്ങള് സഹായകരമാവുന്നുണ്ട്. ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടി ( ഊർജ്ജ കിരൺ ) പുവാട്ടുപറമ്പിൽ നടത്തി

നടീൽ ഉത്സവവും ഹരിതനയ പ്രഖ്യാപനവും

ഒളവണ്ണ ഗ്രാമപഞ്ചായത്ത് മുണ്ടോപ്പാടം നടീൽ ഉത്സവവും ഹരിതനയ പ്രഖ്യാപനവും ബഹു ക്യഷി വകുപ്പ് മന്ത്രി ശ്രീ വി.എസ് . സുനിൽകുമാർ നിർവഹിച്ചു .വി.കെ.സി മ്മദ്കോയ മുഖ്യാതിഥിയായി പങ്കെടുത്തു . ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , ഉദ്യേഗസ്ഥർ,രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു .

ഉപഭോക്തൃ തർക്കപരിഹാര. ഫോറം ഓഫീസ് ഉത്ഘാടനം

മന്ത്രിക്ക് അടിയന്തിര കാബിനറ്റ് യോഗത്തിൽ സംബന്ധിക്കേണ്ടതിനാൽ മാറ്റി വെച്ചിരുന്ന ജില്ലാ ഉപഭോക്തൃ തർക്കപരിഹാര. ഫോറം ഓഫീസ് നാളെ (ചൊവ്വാഴ്ച) ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ ഉത്ഘാടനം ചെയ്യുകയാണ്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ അസൌകര്യങ്ങളുടെ നടുവിൽ വീർമുട്ടിയിരുന്ന ഈ ഓഫീസ് വിശാലമായ സൌകര്യങ്ങളോടെയാണ് കുന്ദമംഗലത്ത് പ്രവർത്തനമാരംഭിക്കുന്നത്. കോടതിമുറി ഉൾപ്പടെ എട്ട് വലിയ റൂമുകളും കുടിവെളളത്തിന് കുഴൽകിണറും പാർക്കിംഗ് സൌകര്യവും ഉൾപ്പെടുത്തി 13 സെന്റ് സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിന്റെ പ്രവർത്തി ഏറ്റെടുത്തത് പൊതുമരാമത്ത് വകുപ്പായിരുന്നു. കെട്ടിടത്തിന്റെ ആകെ വിസ്തൃതി 6,124 സ്ക്വയർ ഫീറ്റാണ്. 71 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ പ്രവർത്തി 2016 സെപ്തംബർ മാസത്തിൽ പൂർത്തീകരിച്ച് വകുപ്പിന് കൈമാറിയിരുന്നു. കുന്ദമംഗലത്തേക്ക് ഓഫീസ് മാറ്റുന്നത് തടസപ്പെടുത്താൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമമുണ്ടായെങ്കിലും ആയത് അവഗണിച്ചുകൊണ്ട് ഓഫീസ് മാറ്റാൻ എൽ.ഡി.എഫ് സർക്കാർ പ്രത്യേകാനുമതി നൽകുയായിരുന്നു. ഇക്കാര്യത്തിൽ ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ കാണിച്ച താൽപര്യം നന്ദിയോടെ പ്രത്യേകമായി ഓർക്കുകയാണ്. ഓഫീസ് മാറ്റത്തിന് വേണ്ട ചെലവുകൾക്കുളള തുക അനുവദിക്കുന്നതിലും അദ്ദേഹത്തിന്റെ നിർദ്ദേശം തുണയായി. എൽ.ഡി.എഫ് സർക്കാറിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ഈ ശുഭവേളയിൽ ഒരു സുപ്രധാന സ്ഥാപനം കുന്ദമംഗലത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിൽ അതിയായ ആഹ്ലാദമുണ്ട്. കേരളത്തിലെ ഏക സബ് താലൂക്ക് ആസ്ഥാനമായ കുന്ദമംഗലത്ത് സ്ഥാപിക്കുന്ന ഈ ഓഫീസിന്റെ കെട്ടിട നിർമ്മാണം നടന്നുവരുന്നതിനിടയിലുണ്ടായ തടസങ്ങൾ നീക്കുന്നതിലും ഇടക്ക് മുടങ്ങികിടന്നിരുന്ന പ്രവർത്തി പുനരാരംഭിക്കുന്നതിലും താൽപര്യത്തോടെ ഒപ്പം നിന്ന രാഷ്ട്രീയ നേതൃത്വത്തോടും ഉദ്യോഗസ്ഥരോടുമുളള നന്ദി രേഖപ്പെടുത്താൻ ഈ അവസരം വിനിയോഗിക്കുന്നു. ഒപ്പം, വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ നിർവഹിക്കുന്ന ഉദ്ഘാടനപരിപാടിയിലേക്ക് ഏവരുടേയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.