പ്രവര്‍ത്തനങ്ങള്‍

എം എല്‍ എയുടെ മേല്‍നോട്ടത്തില്‍ നടത്തി വരുന്ന വിവദ വികസന പ്രവര്‍ത്തനങ്ങളുടെയും മറ്റു പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍

Image

അനുമോദിക്കൽ ചടങ്ങ്

ഡിവൈഎഫ്ഐ പതിമംഗലം യൂണിറ്റ് സംഘടിപ്പിച്ച എസ്എൽസി , പ്ളസ്ടൂ വിജയികളെ അനുമോദിക്കൽ ചടങ്ങ് .

Image

ലോക പരിസ്ഥിതി ദിനം.

നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓർമിപ്പിച്ചു കൊണ്ട് ഇന്ന് ലോക പരിസ്ഥിതി ദിനം. വൃക്ഷങ്ങള് ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്റെ കടന്നുകയറ്റങ്ങള് കൊണ്ടാണെന്നത് ഒരിക്കൽക്കൂടി ലോകത്തെ ഓര്മ്മപ്പെടുത്തുകയാണ് ഇന്ന് . പരിസ്ഥിതി ദിന ക്യാമ്പയിൻ ഡിവൈഎഫ്ഐ കുന്ദമംഗലം ബ്ലോക്ക് തല ഉദ്‌ഘാടനം ചാത്തമംഗലത്ത് വെച്ച് നിർവ്വഹിച്ചപ്പോൾ .

Image

നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന്‍

ഹൃദ്രോഗ ചികില്‍സാ രംഗത്ത് സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന ചൂഷണം തടയുന്നതിനും വിലനിയന്ത്രണ നിയമപ്രകാരമുള്ള പട്ടിക ഒന്നില്‍ പുതുതായി ഉള്‍പ്പെടുത്തിയ കൊറോണറി സ്റ്റെന്റുകളുടെ വിലയിലുണ്ടായ കുറവ് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയില്‍ ഞാൻ ഉന്നയിച്ച സബ്മിഷനും ആയതിന് ആരോഗ്യവകുപ്പ് മന്ത്രി നല്‍കിയ മറുപടി.

Image

മികച്ച നടിക്കുള്ള അവാര്‍ഡു ദാനം

ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിയായ സുരഭി ലക്ഷ്മിക്ക് അഭിനന്ദങ്ങൾ

Image

ഇഫ്താർ മീറ്റും അവാര്‍ഡു ദാനവും

NSC ഇഫ്താർ മീറ്റും മികച്ച തദ്ദേശ ഭരണാധികാരിക്കുള്ള അവാർഡിന് അർഹനായ പൂനല്ലൂര് മുൻസിപ്പൽ ചെയർമാൻ ശ്രീ എം.എ രാജഗോപാലിൻ പുരസ്കാര സമർപ്പണം ബഹു കേരള തുറമുഖ വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ അവർകൾ നിർവഹിച്ചു . ജോർജ്ജ് എം തോമസ് എം.എൽ.എ. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.എം.പി. സംസ്ഥാന സെക്രട്ടറി കെ.ആർ.അരവിന്ദാക്ഷൻ, മാധ്യമ പ്രതിഭ സുരേന്ദ്രബാബു തുടങ്ങി ഒട്ടനവധി പേർ പങ്കെടുത്തു