കാഴ്ചപ്പാടുകള്‍

എം എല്‍ എയുടെ കയ്ച്ചപടുകളും ഓരോ വിഷയത്തോടുള്ള അപിപ്രായങ്ങളും

യു.ഡി.എഫ് മദ്യനയം എല്‍.ഡി.എഫ് തുടരുന്നത് ഭൂഷണമല്ല :

യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം എല്‍.ഡി.എഫ് തുടരുന്നത് ഭൂഷണമല്ല : കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരുന്നത് ഭൂഷണമല്ല. നിലവിലുണ്ടായിരുന്ന ബാറുകളെല്ലാം ബീര്‍ വൈന്‍ പാര്‍ലറുകളാക്കുകയും ബീറും വൈനും മദ്യമല്ലെന്ന നിലപാട് സ്വീകരിക്കുകയുമാണ് യു.ഡി.എഫ് ചെയ്തത്. പൊതുസമൂഹം തിരസ്കരിച്ച ഈ നയം തുടരുന്നത് ഉചിതമല്ല.

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ്

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് ഇത്തവണ കോഴിക്കോടിന് നഷ്ടമായത് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതിരുന്നതുകൊണ്ടാണ്. കോഴിക്കോടിനേക്കാള്‍ ചെറിയ വിമാനത്താവളങ്ങള്‍ ഉള്ളയിടങ്ങളില്‍ എംബാര്‍ക്കേഷന്‍ പോയന്റ് അനുവദിച്ചിട്ടുണ്ട്. ഹജ്ജ് ഒരുക്കങ്ങള്‍ സംബന്ധിച്ച്ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ കോഴിക്കോടിന്റെ ആവശ്യം മുന്നോട്ടുവെക്കപ്പെട്ടില്ല. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അസുഖമായി കിടന്നതുകാരണം യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പങ്കെടുത്ത മെമ്പര്‍മാര്‍ പ്രശ്നം ഉന്നയിക്കുകയും ചെയ്തില്ല. യാതൊരു എതിര്‍പ്പുമില്ലാതെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി കോഴിക്കോടിനെ ഒഴിവാക്കിയത്. പുതിയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുക്കപ്പെട്ടശേഷം ഇതുസംബന്ധിച്ച യോഗം വിളിച്ചുകൂട്ടിയപ്പോഴാണ് ചില തല്‍പ്പരകക്ഷികള്‍ സമരവുമായി മുമ്പോട്ടുവന്നത്.